കൂവലിന്റെ മനഃശാസ്ത്രം (Christmas-2009)

November 8, 2009 by Yasar K

WelKcomഇത് വെല്ലിംഗ്ടന്‍ മലയാളികളെ ഉദേശിച്ചു പോസ്റ്റിയതാണ്. മറ്റുള്ളവര്‍ ഇത് വായിച്ചു വെറുതെ എന്തിനു സമയം വേസ്റ്റ് ആക്കണം!!!

അതിഗംഭീരമായിത്തന്നെ വെല്ലിംഗ്ടനിലെ മലയാളികള്‍ ഇന്നലെ ക്രിസ്മസ് ആഘോഷിച്ചു. ഒരു കണക്കിന് നോക്കിയാല്‍ ഈ വര്‍ഷം ഭൂമിയില്‍ ഏറ്റവും ആദ്യം ക്രിസ്മസ് ആഘോഷിക്കുന്ന സമൂഹം ഇവിടത്തെ മലയാളികള്‍ തന്നെയായിരിക്കും, പലരും നാട്ടില്‍ പോകുന്നത് കൊണ്ടാണ് പരിപാടി ഇത്രേം നേരത്തെയാക്കിയത് എന്നാണു വിവരം കിട്ടിയത്. ഗിന്നസ് ബുക്കില്‍ കയറിക്കൂടാന്‍ അപേക്ഷ ഉടന്‍ കൊടുക്കും എന്ന് ജോഷിയും അപ്പുക്കുട്ടനും ഒക്കെ പറയുന്നുണ്ട്. വന്നു വന്നു അടുത്ത വര്‍ഷം ഓണവും ക്രിസ്മസും ഒന്നിച്ചു നടത്തികളയുമോന്നാ എന്റെ പേടി. (തുടര്‍ന്നു വായിക്കുക) Read the rest of this entry »

മലയാളിയും അറബിയും

November 6, 2009 by Yasar K

സ്വന്തം അനുഭവങ്ങള്‍ മാത്രം എഴുതിയാല്‍ വായിക്കുന്നവര്‍ക്ക് ബോറടിക്കുമെന്നും കഴിഞ്ഞ മാസം ദുബായിയില്‍ ഒരാള്‍ എന്റെ ഡയറികുറിപ്പ് വായിച്ചു ബോറടിച്ചു മരിച്ചു എന്നൊക്കെയാണ് ആള്‍ക്കാര്‍ പറയുന്നത്. വെല്ലിംഗ്ടന്‍ മലയാളികളുടെ ക്രിസ്മസ് പരിപാടിക്ക് വേണ്ടി ഡാന്‍സും പാട്ടും മറ്റും പ്രാക്ടീസ് ചെയ്തു മനുഷ്യന് വയ്യാതായിരിക്കുന്നു. അതിന്റെ മേലെ ഇനി കൊലക്കുറ്റത്തിന് ദുബായ്‌ പോലീസ് വക അടി മേടിക്കാനുള്ള ആരോഗ്യമില്ല. അതുകൊണ്ട് ഈ പോസ്റ്റിനു ഞാനുമായി ഒരു ബന്ധവുമില്ലെന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.

ദുബായ് എന്ന് പറഞ്ഞപ്പോഴാണ് എന്റെ സുഹൃത്ത്‌ പണ്ട് പറഞ്ഞ ഒരു ദുബായ് കഥ ഓര്‍മ്മ വരുന്നത്. അത് കഥയല്ല യാഥാര്‍ത്ഥ്യം ആണെന്നാണ്‌ ഇന്നും ഞാന്‍ വിശ്വസിക്കുന്നത് കാരണം മലയാളികളെ പറ്റി എനിക്ക് അത്രയും മതിപ്പാണ്. പ്രത്യേകിച്ച് ഈ എന്നെ പറ്റി തന്നെ.

മനുഷ്യസ്നേഹിയായ ഒരു അറബി അവിടെ നടത്തിയിരുന്ന ഒരു ഹെയര്‍സലൂണില്‍ ഒരു ദിവസം ഒരു ജര്‍മന്‍ സായ്പ്പ് മുടി വെട്ടിക്കാന്‍ വന്നു. മുടി വെട്ടിക്കഴിഞ്ഞപ്പോള്‍ അറബി കാശ് വാങ്ങാന്‍ കൂട്ടാക്കിയില്ല. വെള്ളിയാഴ്ച്ച ഒരു സേവനം പോലെ ഫ്രീ ആയിട്ടാണ് മുടി വെട്ടിക്കൊടുക്കുന്നത് എന്ന് ആ അറബി അറിയിച്ചു. പിറ്റേന്നു കട തുറക്കാന്‍ വന്ന അറബിയെ കാത്തിരുന്നത് ഒരു താങ്ക്യൂ കാര്‍ഡും ഒരു ഡസന്‍ പൂക്കളുമായിരുന്നു.

അടുത്ത വെള്ളിയാഴ്ച വന്നത് ഒരു ജപ്പാന്‍കാരനാണ്. അയാളെയും അറബി കാശ് വാങ്ങാതെ തന്നെ മടക്കി. അടുത്ത ദിവസം രാവിലെ അയാള്‍ അറബിയെ കാണാന്‍ വന്നത് ഒരു ഡസന്‍ കേക്കും ആയാണ്. ഇങ്ങനെ പലരും ആ അറബിയുടെ സേവനത്തിനു മാന്യമായ പ്രതിഫലം നല്‍കി.

അതിനിടക്കാണ് ഒരു മലയാളി അവിടെ വരുന്നത്. അറബിക്കെന്തു മലയാളി… ആ പാവം അവനും ഫ്രീ ആയി മുടി വെട്ടിക്കൊടുത്തു. അങ്ങനെ പ്രതിഫലമൊന്നും പ്രതീക്ഷിക്കാത്ത അറബിക്ക് പിറ്റേന്ന് സമ്മാനമൊന്നും കാണാത്തതില്‍ ഒരു വിഷമവും തോന്നിയില്ല. അയാള്‍ തന്റെ ജോലി തുടര്‍ന്നു.

പക്ഷെ അടുത്ത വെള്ളിയാഴ്ച്ച കണ്ട ആ കാഴ്ച അറബിയെ ഞെട്ടിപ്പിച്ചു. ഒരു ഡസന്‍ മലയാളികള്‍ കടക്കു മുന്‍പില്‍ കാത്തു നില്‍ക്കുന്നു..അവരുടെയെല്ലാം കയ്യില്‍ ഫ്രീ ആയി മുടിവെട്ടിക്കൊടുക്കുന്നതിനെ പറ്റി ഫോര്‍വേഡ് ആയി കിട്ടിയ ഇ-മെയിലിന്റെ ഓരോ കോപ്പിയും ഉണ്ട്…. അതാണ്‌ മലയാളികള്‍!!!

ആശാന്റെ ദുര്‍വിധി

October 30, 2009 by Yasar K

എന്റെ ആശാന്‍ കുറെ കാലമായി ഒരു ശിഷ്യനെ അന്വേഷിച്ചു നടക്കുന്നു. എങ്കിലും ആശാന്റെ ആശക്കൊത്ത ഒരാളെ ഇതുവരെ കിട്ടിയിട്ടില്ല. പലരും കോണ്ടാക്റ്റ് ചെയ്യുന്നുണ്ടെങ്കിലും, എല്ലാം ഒത്തു വന്നാല്‍ ടോഫെല്‍ സ്കോര്‍(TOEFL score) കുറഞ്ഞതിനാല്‍ നിരസിക്കുന്നു. അല്ലേലും ഈ ആശാന്റെ ആഗ്രഹം ഇച്ചിരി കൂടുതലാ…
അതെന്തോ ആയിക്കോട്ടെ, ആശാനായി ആശാന്റെ പാടായി…

എന്നാലും മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടാനുള്ള മലയാളിയുടെ ആ ആഗ്രഹം അടക്കി നിര്‍ത്താന്‍ ചിലപ്പോള്‍ എനിക്ക് പറ്റില്ല. ദൈവം മലയാളിക്കു കനിഞ്ഞു നല്‍കിയ ഒരു അനുഗ്രഹമാനല്ലോ അത്…

ഇതില്‍ എനിക്ക് ചോദിക്കാന്‍ അല്പം ന്യായവും ഉണ്ട്. കാരണം, ഞാന്‍ ഇങ്ങോട്ട് വരുമ്പോള്‍ ഇദ്ദേഹം ടോഫലും – കീഫലും ഒന്നും ചോദിച്ചില്ല. ഇപ്പോള്‍ എന്താ ഇതിന്റെയൊക്കെ ഒരു അത്യാവശ്യം …എന്നോടു ഇങ്ങനത്തെ വല്ല കിണാപ്പും എഴുതാന്‍ പറഞ്ഞിരുന്നേല്‍ ഞാന്‍ എന്റെ വഴിക്ക് പോകുമായിരുന്നു എന്ന് ആശാന് ഒരു ഉള്‍വിളി ഉണ്ടായിക്കാണണം..

ഇന്നലെ ഞാനും ജിബുവും ഇക്കാര്യം ചര്‍ച്ച ചെയ്തു…
നിന്നെ എടുത്തതില്‍ പിന്നെ ടോഫല്‍ ഇല്ലാതെ ആളെ എടുത്താല്‍ കുഴപ്പമാണെന്ന് ആള്‍ക്ക് മനസ്സിലായിക്കാണും എന്ന് ജിബുവിന്റെ ന്യായമായ അഭിപ്രായം…

എനിക്കും തോന്നി ജിബു പറഞ്ഞത് ശരിയാണെന്ന്. കാരണം ബീഹാറില്‍ നിന്നും കേരളത്തില്‍ കൊണ്ടുവന്ന ആനകളെ പോലെ നടക്കാന്‍ പറയുമ്പോള്‍ ഇരിക്കുക, നിക്കാന്‍ പറയുമ്പോള്‍ ഓടുക തുടങ്ങിയ എന്റെ കോപ്രായങ്ങള്‍ അദ്ദേഹത്തിന് മടുത്തു കാണണം. എന്തിനു കാശ് കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങണം എന്ന് ആശാന്‍ കരുതിയാല്‍ തെറ്റ് പറയാന്‍ പറ്റില്ലല്ലോ.

ഏതായാലും ആശാന് ഒരു സഹായമാകട്ടെയെന്ന നിലക്ക് എന്റെ വകയും ഒരു പരസ്യം …ദാ പിടിച്ചോ…

നല്ല ടോഫെല്‍ സ്കോര്‍, നല്ല സൗന്ദര്യം, നല്ല സ്വഭാവം, ഇടതൂര്‍ന്ന തലമുടി, വിടര്‍ന്ന കണ്ണുകള്‍ എന്നിവ ഒത്തു ചേര്‍ന്ന ഐശ്വര്യവതികളായ ഏത് പെണ്‍കുട്ടികള്‍ക്കും ഇവിടെ അപ്ലൈ ചെയ്യാം അല്പം ഫിസിക്സ്‌ അറിയണമെന്ന് മാത്രം.

അല്ല പിന്നെ, ആണുങ്ങള്‍ മാത്രം കയറിക്കൂടാന്‍ ഇതെന്താ സെമിനാരിയോ???

ദൈവത്തിനുള്ളത് ദൈവത്തിനു കൊടുക്കാന്‍ മറക്കരുതല്ലോ: ഇത്രേം നല്ല ഒരു ആശാനെ നല്‍കിയ അല്ലാഹുവിന് സര്‍വസ്തുതിയും. കോഴിക്കോട്‌ ഹജ്ജ്‌ ഹൌസ്‌ ഉദ്ഘാടനം ചെയ്യുമ്പോള്‍ അച്ചുതാനന്ദന്‍ പറഞ്ഞ പോലെ ജിബുവിനുള്ളത് ഞാന്‍ വേറെ വച്ചിട്ടുണ്ട്.

വീണ്ടും ചില വീട്ടു കാര്യങ്ങള്‍

October 24, 2009 by Yasar K

നാട്ടിലെ ഓട്ടോറിക്ഷ റോഡില്‍ നിന്നും വെട്ടിക്കുന്നത് പോലെയുള്ള ന്യൂസിലാന്‍ഡിലെ പ്രവചനാതീതമായ കാലാവസ്ഥയില്‍, യാത്ര ആവുന്നത്ര കുറക്കാമല്ലോ എന്ന് കരുതിയാണ് ഓഫീസിനു അടുത്തുള്ള ഒരു വീട്ടില്‍ സഹവീടന്റെ(flatmate) ഒരു ഒഴിവുണ്ട് എന്ന് കേട്ടപ്പോള്‍ ഒരു കാര്‍ വാങ്ങുന്നത് വരെ നല്ല ഒരു ഓപ്ഷന്‍ ആണെന്ന നിലക്ക് അതിനോട് താല്പര്യം തോന്നിയത്‌.

അതിന്റെ ഉടമസ്ഥനായ കിവിയുടെ[ന്യൂസിലാന്ഡ്കാരെ പൊതുവേ അങ്ങനെയാണല്ലോ വിളിക്കാറ്] കൂടെ ഷെയര്‍ ചെയ്തു ഉപയോഗിക്കണം. കിടപ്പ് മുറി വേറെ വേറെ ഉണ്ടെങ്കിലും ബാക്കിയെല്ലാം – ടോയിലറ്റ് അടക്കം – ഷെയര്‍ ചെയ്യണം എന്നൊക്കെയാണ് ചട്ടം.

വീടിനെ പറ്റി സുഹൃത്ത്‌ വിവരിച്ചത് കേട്ടപ്പോള്‍ താജ് മഹലിന്റെ അത്രയൊന്നും വരില്ലെങ്കിലും മൈസൂര്‍ കൊട്ടാരത്തെക്കാള്‍ ബെറ്റര്‍ ആയിരിക്കും എന്ന് തോന്നി. മാത്രമല്ല, അവിടുത്തെ ഗൃഹനാഥന്‍ (landlord) ഒരു മഹാനായ മനുഷ്യനാണെന്നും, സ്ഥലത്തെ പ്രധാന മാന്യന്മാരില്‍ ഒരാളാണെന്നും ഒക്കെയാണ് സുഹൃത്ത്‌ പറഞ്ഞു തന്നത്. ടൌണില്‍ വച്ച് ഒരു വൈകുന്നേരം ആ മാന്യനെ ഒന്ന് കണ്ടു.

ആള്‍ ജോലി ചെയ്യുന്നത് ഒരു UK ബെയ്സ്ഡ്‌ കമ്പനിയില്‍ ആണ് – അതും ഓണ്‍ലൈന്‍ ആയി. മൂങ്ങകളെ പോലെ പകല്‍ ഉറക്കം രാത്രി ജോലി.. കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത അസൂയ തോന്നി..രാവിലെ ഉറങ്ങാന്‍ ഉള്ള ഒരു സുഖം ഒന്ന് വേറെ തന്നെയല്ലേ? രാവിലെ കഷ്ടപ്പെട്ട് എണീക്കുന്നതിനു പകരം സുഖമായി മൂടിപ്പുതച്ചു കിടന്നുറങ്ങാമല്ലോ..എന്തൊരു ഭാഗ്യം സിദ്ധി്ച്ചവന്‍ ആ ഭാഗ്യവാനോട് കുറച്ചു നേരം സംസാരിച്ച ശേഷം അടുത്ത ദിവസം വീട് കാണാന്‍ വരാം എന്ന് പറഞ്ഞു ഞങ്ങള്‍ തിരിച്ചു..

പിറ്റേന്നു തന്നെ ആ മണി മാളിക കാണാന്‍ വേണ്ടി പുറപ്പെട്ടു – ആ മാന്യന്‍ എന്നെയും സുഹൃത്ത് ദിലോവരെയും അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. ചരിത്രാതീത കാലത്ത് പണിത ഒരു വീട്. പതിനെട്ടാം നൂറ്റാണ്ടില്‍ ന്യൂസിലാന്‍ഡില്‍ ബ്രിട്ടീഷുകാര്‍ വന്നപ്പോള്‍, തീരെ പഴയ വീടായതിനാല്‍ ഇടിഞ്ഞു വീഴുമെന്നു പേടിച്ചു ഇവിടെ താമസിചില്ലെന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്‌. ഈ വഴിപോക്കന് ഇത് തന്നെ ധാരാളം, എന്നാലും ഈ വിവര ദോശി ഉള്ള സമ്പാദ്യം മൊത്തം ചിലവാക്കി എന്തിനു ഈ കടുംകൈ ചെത്ത്‌ചെയ്തു എന്നോര്‍ത്ത് എനിക്ക് സഹതാപം തോന്നി.

വീടിന്റെ അകത്തു കേറിയപ്പോള്‍ ഒരു കാര്യം ബോധ്യമായി. ആശാന്‍ അവിടെ താമസം തുടങ്ങാന്‍ പോകുന്നേയുള്ളൂ. പെയിന്‍റിംഗ് ഒക്കെ ചെയ്തു ആകെക്കൂടി തൊണ്ണൂറു വയസ്സുള്ള കിഴവിക്ക് കല്യാണ ഡ്രസ്സ്‌ ഉടുപ്പിച്ച പോലോത്ത ഒരു ലുക്ക്‌. രണ്ടു കിടപ്പ് മുറി ഉള്ളതില്‍ വലുത്‌ ആശാന്‍ കയ്യടക്കിയിരിക്കുന്നു. ചെറിയ ഒരെണ്ണം എനിക്കും. ഒരുമയുണ്ടെങ്കില്‍ ഉലക്ക മേലും കിടക്കാം എന്നാണല്ലോ പഴമക്കാര്‍ പഠിപ്പിച്ചത്‌. ചെറിയ റൂം ആയാല്‍ സൗകര്യമാണ് അത്രയല്ലേ വൃത്തിയാക്കാന്‍ മിനക്കെടെണ്ടാതുള്ളൂ എന്ന് കരുതി ഞാന്‍ സമാധാനിച്ചു.

പക്ഷെ ചിലതൊക്കെ പറയാതെ എന്റെ കൈത്തരിപ്പു മാറുന്നില്ല. പരദൂഷണം എന്നൊക്കെ വേണേല്‍ നിങ്ങള്‍ക്ക് പറയാം.

ന്യൂസീലാണ്ടിലെ രണ്ടു ദ്വീപുകളും തിരഞ്ഞാലും ഇവിടതെതിനേക്കാള്‍ പഴയ ഒരു ഫ്രീസര്‍ കിട്ടാന്‍ സാധ്യതയില്ല. യൂറോപിലെങ്ങാന്‍ ആയിരുന്നേല്‍ ഇത് അടുത്തുള്ള മ്യൂസിയത്തില്‍ പണ്ടെങ്ങാന്‍ സ്ഥാനം പിടിച്ചേനെ… മറ്റു സാധനങ്ങളെല്ലാം ഒരു വിധം പുതിയതാണ് ഓരോന്നിനും ഒരു 25-30 വര്‍ഷത്തെ പഴക്കമേ കാണൂ.. ബാത്ത്റൂമിലെ ഷവറില്‍ ചൂട് വെള്ളം കിട്ടണമെങ്കില്‍ പഴയ ഷോര്‍ട്ട് വേവ് റേഡിയോ ട്യൂണ്‍ ചെയ്യുമ്പോലെ അര മണിക്കൂര്‍ മിനക്കെടണം…സാരമില്ല, പച്ച വെള്ളത്തില്‍ കുളിക്കുന്നതാനല്ലോ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മുടി കൊഴിച്ചില്‍ തടയാനും നല്ലത്. വീടിന്റെ ലോക്ക് വര്‍ക്ക്‌ ചെയ്യുന്നില്ല ഉടനെ ശരിയാക്കും എന്ന് അയാള്‍ പറഞ്ഞു. തക്കാളിപ്പെട്ടിക്കെന്തിനാ മാഷെ ഗോദ്രേജിന്റെ പൂട്ട് എന്ന് ഞാന്‍ ചോദിച്ചില്ല.

ചുരുക്കി പറഞ്ഞാല്‍ ഒരു പാടു ആന്റിക് വാല്യൂ ഉള്ള ആ പുരാതന ഗൃഹം എന്റെ താല്‍ക്കാലിക കൊട്ടാരമാക്കാന്‍ തന്നെ ഞാന്‍ അങ്ങ് തീരുമാനിച്ചു. വാടകയും മറ്റു കാര്യങ്ങളും ചര്‍ച്ച ചെയ്തുറപ്പിച്ചു പുറത്തിറങ്ങിയപ്പോഴാണ് ആളുടെ കാര്‍ എന്റെ ശ്രദ്ധയില്‍ പെട്ടത്. അതോടെ ആ വീടും ഫ്രിഡ്ജും എന്ന് വേണ്ട എല്ലാം പുതിയതായി എനിക്ക് തോന്നി. കാരണം കാളവണ്ടി യില്‍ നിന്നും മോട്ടോര്‍ യുഗം തുടങ്ങിയ സമയത്തുണ്ടാക്കിയ ഒരു കാര്‍…. അല്ലേലും പകല്‍ ഉറങ്ങി രാത്രി ഇരുട്ടിന്‍റെ മറവില്‍ ചുറ്റിക്കളിക്കുന്നവന് പുതിയ കാര്‍ ആവശ്യമില്ലല്ലോ.

ഈ കിവികള്‍ക്ക് മലയാളം വായിക്കാന്‍ അറിയാത്തത് നമ്മുടെ ഭാഗ്യം…ല്ലേ…?

പ്ലാസ്റ്റിക്‌ നിര്‍മ്മാര്‍ജ്ജനം

October 19, 2009 by Yasar K

ഒരു ദിവസം രാവിലെ കണ്ട കാഴ്ചയാണ്..

അയല്‍പക്കത്തെ ഒരു കുട്ടി KV ലൈനില്‍ എന്തോ എറിഞ്ഞു പിടിപ്പിക്കാന്‍ ശ്രമിക്കുന്നു. കുറച്ചു നേരം നോക്കി നിന്ന ശേഷം, അടുത്തു ചെന്ന് കാര്യം തിരക്കി.

അവന്‍ തന്റെ വീട്ടില്‍ സാധനങ്ങള്‍ കൊണ്ട് വരുന്ന പ്ലാസ്റ്റിക്‌ കവറുകളെല്ലാം ഒന്നാകി കെട്ടി അതിന്റെ അറ്റത്ത്‌ ഒരു കല്ല്‌ കെട്ടി ലൈനില്‍ എറിഞ്ഞു കുടുക്കിയിടാനുള്ള പരിപാടിയാണ്. ..

അവന്റെ ന്യായത്തിന് മുന്‍പില്‍ ഞാന്‍ മുട്ട് മടക്കി..

പ്ലാസ്റ്റിക്‌ കത്തിച്ചാല്‍ അന്തരീക്ഷ മലിനീകരണം, പറമ്പില്‍ കൂട്ടിയിട്ടാല്‍ ഭൂമി മലിനീകരണം, പുഴയില്‍ കൊണ്ട് പോയി ഒഴുക്കിയാല്‍ ജല മലിനീകരണം ..

ആകെ ചെയ്യാന്‍ പറ്റുന്നത് ഇത്ര മാത്രം.. ..
കെ വി ലൈനില്‍ പ്ലാസ്റ്റിക്‌ തൂക്കിയിടാന്‍ പാടില്ലെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ..

രാജാവ് നഗ്നനാണ്

October 16, 2009 by Yasar K

കഴിഞ്ഞ മാസം ന്യൂസിലാന്‍ഡിലെ ഒരു മലയാള പത്രത്തില്‍ വന്ന അക്ഷര പിശാചുക്കളെ അടിസ്ഥാനമാക്കി എളിയ നിലയില്‍ ഒരു ഹാസ്യ കുറിപ്പ്‌ വെല്ലിന്ഗ്റ്റനിലെ ഒരു പയ്യന്‍ പത്രത്തിന്റെ എഡിറ്റര്‍ക്ക് അയച്ചു കൊടുത്തു.

പക്ഷെ, ഓക്ക്ലണ്ടിലും ഹാമില്‍ടനിലും ഉള്ള മഹാന്മാര്‍ വരെ രാജാവ് ഉടുത്ത പട്ടു വസ്ത്രത്തിന്റെ മേനി പറയുമ്പോള്‍ ഒരു പീറ ചെറുക്കനു രാജാവ് തുണിയുടുക്കാത്ത കാര്യം പറയാന്‍ എന്ത് അവകാശം? യിവന്‍ യാരെടാ കൊച്ചി രാജാവിന്റെ കൊച്ചു മോനോ? അതോ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ മരുമോനോ?

അരക്ക് താഴെ പാദം വരെയും, അരക്ക് മീതെ കഴുത്ത് വരെയുമല്ലേ മറക്കാതെയുള്ളൂ .. അത് ഇത്ര വലിയ സംഭവമാണോ.തല മറക്കാന്‍ കിരീടവും കാലില്‍ ചെരിപ്പും ഉള്ളപ്പോള്‍ നഗ്നന്‍ എന്ന് പറയുന്നത് നൂറു ശതമാനം തെറ്റ്‌ തന്നെയാണ്…..

ആരെവിടെ ആ ചെക്കന്റെ വായ പോത്തിപ്പിടിക്കെടാ..
കഷ്ടിച്ച് തുണി ഉടുക്കുന്നതിലും ഭേദം ആ പറയുന്ന ചെറുക്കന്റെ വായ പോത്ത്തിപ്പിടിക്കുന്നതല്ലേ….

ഡാ ചെറുക്കാ..ഇനി പറ, ഇപ്പോള്‍ രാജാവ് നഗ്നനാണോ .. ?

ഹാ കലക്കന്‍…ഇത്ര നല്ല പട്ടു വസ്ത്രം ഞാന്‍ ആദ്യമായി കാണുകയാ.. ഇപ്പോഴാ രാജാവിനു ഒരു ലുക്ക്‌ വന്നത്..

ദാ…ണു മാഷെ പത്രപ്രവര്‍ത്തനം..!

10 ജാഡ ടിപ്സ്

September 25, 2009 by Yasar K

Today’s tigersamachar is in Malayalam. Click here for Malayalam font help. Press ‘Ctrl’ + ‘+’ for larger font.
കഴിഞ്ഞ ആഴ്ച എന്റെ സുഹൃത്ത് മാമു (ദിലീപ്) അയച്ചു തന്ന “10 ജാഡ ടിപ്സ്” എന്ന തലക്കേട്ടോറെയുള്ള ഒരു ഇമെയില്‍ ഞാന്‍ ഇവിടെ പുനരാഖ്യാനം ചെയ്യുന്നു . വര്‍ഷങ്ങളോളം വിദേശത്ത് കഴിഞ്ഞ ഒരു സുഹൃത്ത് അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പറയുന്ന കാര്യങ്ങള്‍ തള്ളിക്കളയാന്‍ പാടില്ലല്ലോ.
***
വിദേശത്ത് നിന്നും നാട്ടില്‍ വരുന്ന ചെട്ടന്മാര്‍ക്കായി മാമുവിന്റെ പത്തു ഉപദേശങ്ങള്‍ ഇങ്ങിനെയാണ്‌..
1. നാട്ടില്‍ വന്നത് മുതല്‍ തിരിച്ചു പോകുന്നത് വരെ പെട്ടിയിലെ എയര്‍ റൂട്ട് എഴുതി ഒട്ടിച്ച ടാഗ് നീക്കാതിരിക്കുകപെട്ടി സ്വീകരണ മുറിയില്‍ തന്നെ സൂക്ഷിക്കുക.

2. എപ്പോഴും നാട്ടിലെ ചെളി, പൊടി , റോഡില്‍ തുപ്പുന്ന വിവരമില്ലാത്ത നാട്ടുകാര്‍ തുടങ്ങിയവയെ പറ്റി ധാര്‍മിക രോഷത്തോറെ സംസാരിക്കുക.

3. ഹോട്ടലില്‍ പോയാല്‍ പാത്രം ചൂടുവെള്ളത്തില്‍ കഴുകാന്‍ ആവശ്യപ്പെടുക, ഭക്ഷണത്തില്‍ എരിവ്‌ കൂടുതലാണെന്ന് പരാതിപ്പെടുക. ചായക്കടയിലാനെന്കിലും ‘finger bowl’ ചോദിക്കുക.

4. ഫ്ലൈ ഓവര്‍, “daylight saving time”, ബുള്ളറ്റ്‌ ട്രെയിന്‍ എന്നിവയുടെ ആവശ്യകതയെ പറ്റി പഞ്ചായത്ത്‌ പ്രസിഡന്റിനെ ബോധ്യപ്പെടുത്തുക.

5. തൂക്കം പൌണ്ടിലും , ദൂരം മൈലിലും മാത്രം പറയുക. ലക്ഷം, കോടി തുടങ്ങിയവ മിണ്ടരുത്‌ – പകരം മില്യന്‍, ബില്യന്‍ എന്നിവ മതി.

6. നാരങ്ങാ മിട്ടായി വാങ്ങിയാലും, ക്രഡിറ്റ്‌ കാര്‍ഡ്‌ എടുക്കുമോന്നു ചോദിക്കണം.

7. സീറോ എന്നത് “ഓ” എന്നും യെസ് എന്നത് “യെപ്‌” എന്നും നോ എന്നതിന് “നോപ്” എന്നും പറയുക.

8. ടോയ്ലറ്റില്‍ ഒരു ടിശ്ശ്യൂ ‍ഹോള്‍ഡരും കുറച്ചു ടിശ്ശ്യൂ റോളുകളും സൂക്ഷിക്കുക.

9. ഭവന സന്ദര്‍ശനത്തിനു പോകുമ്പോള്‍ കാപ്പിയും ചായയും കുടിക്കരുത്. നിര്‍ബന്ടിച്ചാല്‍ അല്പം മിനറല്‍ വാട്ടര്‍ വാങ്ങി കുടിക്കുക.

10. എത്ര അസഹ്യമായി തോന്നിയാലും കാറില്‍ വെസ്റ്റേണ്‍ മ്യൂസിക്‌ മാത്രമേ കേള്‍ക്കാവൂ.

****
ആലോചിച്ചു നോക്കുമ്പോള്‍ ഈ മഹാന്‍ ഈ വിദ്യ പലപ്പോഴായി ഞങ്ങളുടെ അടുത്ത് പ്രയോഗിച്ച പല സന്ദര്‍ഭങ്ങളും ഓര്‍മയില്‍ വരുന്നുണ്ട് .

കാടി – അഥവാ കഞ്ഞിവെള്ളം (Rice Milk)

August 29, 2009 by Yasar K

Today’s tigersamachar is in Malayalam. Click here for Malayalam font help. Press ‘Ctrl’ + ‘+’ for larger font.

ന്യൂസിലാന്‍ഡില്‍ പോകുകയാണെന്ന് പറയുമ്പോള്‍ തന്നെ ചിലരുടെ കമന്റ് മനുഷ്യരെക്കാള്‍ എത്രയോ ഇരട്ടി ആടുമാടുകള്‍ ഉള്ള നാടാണ് നിനക്ക് വേറെ എവിടേം പോയിക്കൂടെ എന്നൊക്കെയാണ്. എന്തായാലും ഈ ചോദിക്കുന്നവരെക്കാള്‍ എത്രയോ മെച്ചം ഈ പറയുന്ന കാലികള്‍ തന്നെയാണെന്ന് ഞാന്‍ അങ്ങ് സങ്കല്‍പ്പിക്കും. ഒന്നുമില്ലെങ്കിലും അവറ്റകള്‍ വേണ്ടതിനും വേണ്ടാത്തതിനും കമന്റ് അടിക്കില്ലല്ലോ… പക്ഷെ ന്യൂസിലാന്‍ഡില്‍ എത്തി രണ്ടു മാസം ആയിട്ടും നാല് കാലില്‍ നടക്കുന്ന മൂന്നേ മൂന്നു ജീവികലെയെ ഞാന്‍ കണ്ടിട്ടുള്ളൂ, എന്റെ ആജന്മ ശത്രുവായ പൂച്ചയും, എന്റെ പേടി സ്വപ്നമായ പട്ടിയും, പിന്നെ ചില വെള്ളിയാഴ്ച്ച രാത്രികളില്‍ ഓവര്‍ഡോസ് തണ്ണിയദിചുവരുന്ന എന്റെ സഹവീടനും.

ആളുകളേക്കാള്‍ കൂടുതല്‍ കാലികള്‍ ഉള്ളത് കൊണ്ടും കാര്യമുണ്ട്, ഇഷ്‌ടം പോലെ പാല്‍ കിട്ടുന്നുണ്ട് അതും വളരെ ചീപ്‌ ആയി, ആളുകള്‍ ഉള്ളത് കൊണ്ട് എന്ത് പ്രയോജനം ഉണ്ടാവാനാ..അല്പം പരദൂഷണം കേള്‍ക്കമെന്നതല്ലാതെ. ഇവിടെ വന്നതിനു ശേഷം വീക്കിലി രണ്ടു ലിറ്റര്‍ പാല്‍ ഞാന്‍ കുടിച്ചു തീര്‍ക്കുന്നുന്ട്. ഓരോ വീക്കിലും വേറെ വേറെ ബ്രാന്‍ഡ്‌ പാല്‍ ടെയിസ്റ്റ് ചയ്യാന്‍ മാത്രം ബ്രാണ്ടുകളും സൂപര്‍മാര്‍ക്കടുകളില്‍ ലഭ്യമാണ്. ഈക്കഴിഞ്ഞ ശനിയാഴ്ച “റൈസ്” എന്ന് വെണ്ടക്കാ അക്ഷരത്തില്‍ എഴുതിയ ഒരു പാക്കറ്റ് പാല് ഉം പിന്നെ ആങ്കര്‍ ന്റെ ഒരു പാക്കറ്റും വാങ്ങി — മൊത്തം ആറു ഡോളര്‍.

ചായ ഉണ്ടാക്കിയപ്പോള്‍ എന്തോ ഒരു പിശക് ഉള്ളതായി തോന്നി.. ചായയില്‍ ഒരു കഞ്ഞി മറിഞ്ഞ പോലെ… പാല്‍ കേടാവാനുള്ള സാദ്യതയോന്നും ഇല്ല. എന്നാലും ഒന്ന് ചെക്ക്‌ ആക്കിക്കളയാം എന്ന് വച്ചു പാല്‍ ഒന്ന് വിശകലനം ചെയ്തു.. മോശമായ സ്മെല്‍ ഒന്നും ഇല്ല. അധികം ആലോചിക്കാന്‍ നിക്കാതെ ഞാന്‍ എന്റെ വഴിക്ക് പോന്നു. രാത്രി ചായ ഉണ്ടാക്കുമ്പോള്‍ എന്റെ സഹവീടന്‍ (ഫ്ലാറ്റ്‌-മേയ്റ്റ്‌) എന്നെ എന്തോ ഒരു പന്തികെടുള്ളപോലെ നോക്കുന്നു.. ഈ സായ്പ്പിനു എന്റെ ചായ ഉണ്ടാക്കുന്നതില്‍ എന്തോ ഒരു പുച്ഛം ഉള്ള പോലെ.

സഹി കേട്ടപ്പോള്‍ അവന്റെ അക്കൌണ്ടിലേക്ക് മലയാളത്തില്‍ നാല് തെറി ട്രാന്‍സ്ഫര്‍ ചെയ്ത ശേഷം എന്താ ആക്ച്വലി കാര്യം എന്ന് അന്വേഷിച്ചു.. അപ്പോയാ അയാള്‍ പറയുന്നത് കഞ്ഞി വെള്ളം കൊണ്ട് ചായ ഉണ്ടാക്കുന്നവനെ അയാള്‍ ആദ്യമായി കാണുകയാണെന്ന്. അപ്പോഴാണ്‌ എനിക്ക് ഇന്നലത്തെ ആ കഞ്ഞിചായയെ ഓര്‍മ്മ വന്നത്. ദിവസവും അടുക്കളയില്‍ നിന്നും വെസ്റ്റ്‌ ആക്കുന്ന, ഭൂമി മലയാളത്തിലെ അടുക്കളകളിലെ പ്രധാന ഉപോല്‍പ്പന്നം ആയ കാടി ആണല്ലോ ദൈവമേ ഞാന്‍ കാശ് കൊടുത്തു വാങ്ങിയത്…

ഇത്രേം ആടുമാടുകള്‍ ഉണ്ടായിട്ടും ഇവന്മാര്‍ക്ക് ഈ അരിപ്പാല്‍ അഥവാ “കാടി” പാലിനൊപ്പം വച്ച് വില്‍ക്കേണ്ട വല്ല ആവശ്യവും ഉണ്ടോ? . വെറുതെയല്ല ഇങ്ങോട്ട് വരുമ്പോള്‍ നാട്ടുകാര്‍ ചോദിച്ചത് – നിനക്ക് വേറെ എവിടേം പോയിക്കൂടെ???

Missed Call

July 23, 2008 by Yasar K

Recently I used to check call-log of my mobile phone to compare the calls I received, dialed and those I’ve missed. The surprising fact I observed is the number of calls I missed is far ahead of the sum of incoming and outgoing calls. This made me to write something related to missed calls. In this post we will see some interesting missed call experience.

As usual Keralites have changed the concept of ‘missed call’ itself. It is common everywhere in Kerala that one used to tell his buddy that “I’ll make a missed call ……….”. Actually nobody can make a missed call, only possible thing is “one can miss a call”!!!

It is impossible to discuss about missed calls without mentioning two of my friends, Sharafu and Sajeer. If the mobile companies like Vodafone, Airtel etc.. want to organize a contest for best missed calls, this two guys will share the first and second prize.

Let’s see how Sharafu becomes the winner. Read the rest of this entry »

കൃത്രിമ മൂത്രം (Artificial Urine)

October 2, 2007 by Yasar K

മാന്യമായി മടപ്പള്ളി ഗവ കോളേജില്‍ ഫസ്റ്റ് ഗ്രൂപ്പിലും സെക്കന്റ് ഗ്രൂപ്പിലും PDC ക്കു ചേരാനുള്ള എല്ലാ യോഗ്യതയും ഉണ്ടായിട്ടും വിധിയുടെ വിളയാട്ടം കൊണ്ടു മാത്രം വടകരയിലെ ഒരു ഗവ സ്കൂളില്‍ പ്ലസ് ടു എന്ന വിചിത്ര കൊഴ്സിനു ചേരേണ്ടി വന്ന അനേകം ഹത ഭാഗ്യരില്‍ ഒരാള്‍ മാത്രമാണു ഈ ഞാന്‍.

വരാനുള്ളതു വഴിയില്‍ തങ്ങില്ലല്ലൊ.. എന്റെ കാര്യത്തില്‍ ഈ ഹത ഭാഗ്യം വന്നതു ഞങ്ങളുടെ അയല്‍ വില്ലേജും എന്റെ ഉമ്മാന്റെ ജന്‍മ നാടുമാ‍യ വെള്ളൂരിലെ ഞങ്ങളുടെ ഒരു ഭഹുമാന്യ സുഹ്രുത്ത് ബാലകൃഷ്ണന്‍ മാഷിലൂടെയായിരുന്നു. വടകരയിലെ പ്രശസ്തമാ‍യ ഈ സ്കൂളില്‍ അഡ്മിഷന്‍ കിട്ടാന്‍ ആളുകള്‍ പിടിവലി ആണെന്നും കിട്ടിയാല്‍ അതു എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവാകുമെന്നും മറ്റും കേട്ടപ്പോള്‍ കന്നി എഴുത്തില്‍ തന്നെ പത്താം തരം പാസ്സായ ഒരു കുട്ടിയുടെ രക്ഷിതാക്കള്‍ അതില്‍ വീണു പോയാല്‍ അവരെ കുറ്റം പറയാന്‍ ഒരിക്കലും പറ്റില്ല.

മാത്രമല്ല ഈ മാഷിന്റെ മിടു മിടുക്കിയായ ഒരു മോള്‍ ആ സ്കൂളിലാണു പഠിക്കുന്നതു എന്നു കേട്ടപ്പൊള്‍ മാഷു പറഞ്ഞതില്‍ കാര്യം ഉണ്ടെന്നു എനിക്കും തോന്നി.

അങ്ങനെയാണു കോളേജ് ജീവിതത്തിന്റെ ഒരുപാടു സ്വപ്നങ്ങളുമായി പത്താം ക്ലാസ്സ് പാസ്സായ ഞാന്‍ സംസ്കൃതം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നു പെരുള്ള, കാഴ്ചയില്‍ അത്രയൊന്നും സംസ്കൃതമാ‍ണെന്നു തോന്നാത്ത ഈ സ്കൂളില്‍ എത്തുന്നത്.

അഡ്മിഷനു പോയപ്പോള്‍ നമ്മുടെ മാഷ് പറഞ്ഞത് കുറച്ചൊക്കെ സത്യമാണെന്നു മനസ്സിലായി. വന്നിരിക്കുന്നവരെല്ലാം അഞ്ഞൂറിനും മുകളില്‍ മാര്‍ക് ഉള്ളവര്‍, പഠിപ്പിസ്റ്റുകളും അല്ലാത്തവരും ആ‍യ നൂറ്റിപത്തു പിള്ളേര്‍ക്ക് മാത്രമാണു അവിടെ ജൊയിന്‍ ചെയ്യാനുള്ള ഹത ഭാഗ്യം ലഭിചത് എന്നും അതില്‍ ഒരാളാണു ഞാന്‍ എന്നും പിന്നീടു മനസ്സിലായി.

മൂക്കു കൊണ്ടു കാ‍റ്റിന്റെ ദിശ നിര്‍ണയിക്കാന്‍ പറ്റും എന്നതാണു ഈ സ്കൂളിന്റെ ഒരു പ്രത്യേകത. ആസഹനീയമായ ദുര്‍ഗന്ധം ആണെങ്കില്‍ കാറ്റു പടിഞ്ഞാറു നിന്നാണെന്നു മനസ്സിലാക്കാം ഇതിനു നാം വടകരയിലെ നഗരസഭാ മാലിന്യ നിക്ഷെപ കെന്ദ്രത്തോടു കടപ്പെട്ടിരിക്കുന്നു. തെക്കു നിന്നാണെങ്കില്‍ സ്കൂളിന്റെ പ്രാന്തപ്രദേശത്തെ ഒരേയൊരു അന്ന ദാതാവായ ഭാസ്കരേട്ടന്റെ പീടിയയിലെ മത്തി പൊരിച്ചതിന്റെ കൊതിയൂറുന്ന മണവും ആയിട്ടായിരിക്കും കാറ്റിന്റെ വരവ്. കിഴക്കു നിന്നും വരുന്ന കാറ്റിനു കെ എസ് ഇ ബി സബ് സ്റ്റേഷനിലെ അമിത ലോഡ് സംഭാവന ചെയ്യുന്ന ഒരു പ്ലാസ്റ്റിക് കരിഞ്ഞ ഗന്ധവും, വടക്കു നിന്നണു കാറ്റെങ്കില്‍ ഗവ ആശുപത്രിയില്‍ നിന്നും വരുന്ന ഒരു ഡെറ്റോല്‍ ടച്ചുള്ള ഗന്ധവുമായിരിക്കും.

ജീവിതത്തില്‍ ആദ്യമായി, നാദാ‍പുരത്തു പറയുന്ന മലയാളം അല്ല യതാര്‍ഥ മലയാളം എന്നു മനസ്സിലാക്കാ‍ന്‍ കഴിഞ്ഞതു ഈ സ്കൂളില്‍ നിന്നാണ്‌. കെമിസ്ട്രിയിലെ സത്യന്‍ മാഷ് ഈ വരുന്ന രണ്ടാം ശനി സ്പെഷ്യല്‍ ക്ലാസ്സ് വേണമൊ എന്നു ചോദിചപ്പോള്‍ ആവുന്നത്ര ശക്തിയോടെ തനി നാദാപുരം ഭാഷയില്‍ മാണ്ട എന്നു പറഞ്ഞപ്പോള്‍ ബാക്കി പിള്ളേരും മാഷും കൂടി കളിയാക്കി ചിരിച്ചപ്പൊളുണ്ടായ ആ ചമ്മല്‍ ഇപ്പൊഴും മറന്നിട്ടില്ല. ഇതു പോലെ എന്റെ മലയാളത്തിനു വിലപിടിപ്പുള്ള അനേകം സംഭാവനകള്‍ നല്‍കാന്‍ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.

അരിഷ്ടത്തിന്റെ കുപ്പിയില്‍ വെല്ലം -ശര്‍ക്കര- ഇട്ടു പത്തായത്തില്‍ വച്ചു അതി വിദഗ്ദമായി പിടിച്ച കൂറയെയും, വടകര മേഘലയിലെ മുഖ്യ തവള പിടുത്തക്കാരന്‍ എത്തിച്ചു തരുന്ന കൊഴുത്ത പേക്കച്ചികളെയും (തുടര്‍ന്നു വായിക്കുക) Read the rest of this entry »