സ്വന്തം അനുഭവങ്ങള്‍ മാത്രം എഴുതിയാല്‍ വായിക്കുന്നവര്‍ക്ക് ബോറടിക്കുമെന്നും കഴിഞ്ഞ മാസം ദുബായിയില്‍ ഒരാള്‍ എന്റെ ഡയറികുറിപ്പ് വായിച്ചു ബോറടിച്ചു മരിച്ചു എന്നൊക്കെയാണ് ആള്‍ക്കാര്‍ പറയുന്നത്. വെല്ലിംഗ്ടന്‍ മലയാളികളുടെ ക്രിസ്മസ് പരിപാടിക്ക് വേണ്ടി ഡാന്‍സും പാട്ടും മറ്റും പ്രാക്ടീസ് ചെയ്തു മനുഷ്യന് വയ്യാതായിരിക്കുന്നു. അതിന്റെ മേലെ ഇനി കൊലക്കുറ്റത്തിന് ദുബായ് പോലീസ് വക അടി മേടിക്കാനുള്ള ആരോഗ്യമില്ല. അതുകൊണ്ട് ഈ പോസ്റ്റിനു ഞാനുമായി ഒരു ബന്ധവുമില്ലെന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.
ദുബായ് എന്ന് പറഞ്ഞപ്പോഴാണ് എന്റെ സുഹൃത്ത് പണ്ട് പറഞ്ഞ ഒരു ദുബായ് കഥ ഓര്‍മ്മ വരുന്നത്. അത് കഥയല്ല യാഥാര്‍ത്ഥ്യം ആണെന്നാണ് ഇന്നും ഞാന്‍ വിശ്വസിക്കുന്നത് കാരണം മലയാളികളെ പറ്റി എനിക്ക് അത്രയും മതിപ്പാണ്. പ്രത്യേകിച്ച് ഈ എന്നെ പറ്റി തന്നെ.
മനുഷ്യസ്നേഹിയായ ഒരു അറബി തുടര്‍ന്നു വായിക്കുക
