Archive for the ‘science’ Category

കൂറയുറെ ജീവിതം

November 12, 2009

.

ഒന്‍പതാം ക്ലാസ്സില്‍ ബയോളജി ടീച്ചര്‍ അടിച്ചു കസറുകയാണ്… രക്തത്തിന്റെ ധര്‍മ്മവും അതിന്റെ ആവശ്യകതയുമൊക്കെ പറഞ്ഞു ആവേശം കയറിയ ടീച്ചര്‍, രക്തം ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല എന്ന പ്രസ്താവനയോടെ പ്രസംഗം നിര്‍ത്തി.
ക്ലാസ്സിലെ അത്യാവശ്യം ബുദ്ധിയുള്ള കുട്ടിയായ ഇബുവിനു ഒരു സംശയം.. അല്ല ടീച്ചറെ ഈ കൂറക്കൊന്നും രക്തമില്ലല്ലോ, പിന്നെങ്ങനെയാ അവറ്റകള്‍ ജീവിക്കുന്നത്?…
ടീച്ചരുറെ മറുപടി വൈകിയില്ല….
കൂറയുടെതൊക്കെ ഒരു ജീവിതമാണോടാ മരക്കഴുതേ…

ആശാന്റെ ദുര്‍വിധി

October 30, 2009

എന്റെ ആശാന്‍ കുറെ കാലമായി ഒരു ശിഷ്യനെ അന്വേഷിച്ചു നടക്കുന്നു. എങ്കിലും ആശാന്റെ ആശക്കൊത്ത ഒരാളെ ഇതുവരെ കിട്ടിയിട്ടില്ല. പലരും കോണ്ടാക്റ്റ് ചെയ്യുന്നുണ്ടെങ്കിലും, എല്ലാം ഒത്തു വന്നാല്‍ ടോഫെല്‍ സ്കോര്‍(TOEFL score) കുറഞ്ഞതിനാല്‍ നിരസിക്കുന്നു. അല്ലേലും ഈ ആശാന്റെ ആഗ്രഹം ഇച്ചിരി കൂടുതലാ…
അതെന്തോ ആയിക്കോട്ടെ, ആശാനായി ആശാന്റെ പാടായി…

എന്നാലും മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടാനുള്ള മലയാളിയുടെ ആ ആഗ്രഹം അടക്കി നിര്‍ത്താന്‍ ചിലപ്പോള്‍ എനിക്ക് പറ്റില്ല. ദൈവം മലയാളിക്കു കനിഞ്ഞു നല്‍കിയ ഒരു അനുഗ്രഹമാനല്ലോ അത്…

ഇതില്‍ എനിക്ക് ചോദിക്കാന്‍ അല്പം ന്യായവും ഉണ്ട്. കാരണം, ഞാന്‍ ഇങ്ങോട്ട് വരുമ്പോള്‍ ഇദ്ദേഹം ടോഫലും – കീഫലും ഒന്നും ചോദിച്ചില്ല. ഇപ്പോള്‍ എന്താ ഇതിന്റെയൊക്കെ ഒരു അത്യാവശ്യം …എന്നോടു ഇങ്ങനത്തെ വല്ല കിണാപ്പും എഴുതാന്‍ പറഞ്ഞിരുന്നേല്‍ ഞാന്‍ എന്റെ വഴിക്ക് പോകുമായിരുന്നു എന്ന് ആശാന് ഒരു ഉള്‍വിളി ഉണ്ടായിക്കാണണം..

ഇന്നലെ ഞാനും ജിബുവും ഇക്കാര്യം ചര്‍ച്ച ചെയ്തു…
നിന്നെ എടുത്തതില്‍ പിന്നെ ടോഫല്‍ ഇല്ലാതെ ആളെ എടുത്താല്‍ കുഴപ്പമാണെന്ന് ആള്‍ക്ക് മനസ്സിലായിക്കാണും എന്ന് ജിബുവിന്റെ ന്യായമായ അഭിപ്രായം…

എനിക്കും തോന്നി ജിബു പറഞ്ഞത് ശരിയാണെന്ന്. കാരണം ബീഹാറില്‍ നിന്നും കേരളത്തില്‍ കൊണ്ടുവന്ന ആനകളെ പോലെ നടക്കാന്‍ പറയുമ്പോള്‍ ഇരിക്കുക, നിക്കാന്‍ പറയുമ്പോള്‍ ഓടുക തുടങ്ങിയ എന്റെ കോപ്രായങ്ങള്‍ അദ്ദേഹത്തിന് മടുത്തു കാണണം. എന്തിനു കാശ് കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങണം എന്ന് ആശാന്‍ കരുതിയാല്‍ തെറ്റ് പറയാന്‍ പറ്റില്ലല്ലോ.

ഏതായാലും ആശാന് ഒരു സഹായമാകട്ടെയെന്ന നിലക്ക് എന്റെ വകയും ഒരു പരസ്യം …ദാ പിടിച്ചോ…

നല്ല ടോഫെല്‍ സ്കോര്‍, നല്ല സൗന്ദര്യം, നല്ല സ്വഭാവം, ഇടതൂര്‍ന്ന തലമുടി, വിടര്‍ന്ന കണ്ണുകള്‍ എന്നിവ ഒത്തു ചേര്‍ന്ന ഐശ്വര്യവതികളായ ഏത് പെണ്‍കുട്ടികള്‍ക്കും ഇവിടെ അപ്ലൈ ചെയ്യാം അല്പം ഫിസിക്സ്‌ അറിയണമെന്ന് മാത്രം.

അല്ല പിന്നെ, ആണുങ്ങള്‍ മാത്രം കയറിക്കൂടാന്‍ ഇതെന്താ സെമിനാരിയോ???

ദൈവത്തിനുള്ളത് ദൈവത്തിനു കൊടുക്കാന്‍ മറക്കരുതല്ലോ: ഇത്രേം നല്ല ഒരു ആശാനെ നല്‍കിയ അല്ലാഹുവിന് സര്‍വസ്തുതിയും. കോഴിക്കോട്‌ ഹജ്ജ്‌ ഹൌസ്‌ ഉദ്ഘാടനം ചെയ്യുമ്പോള്‍ അച്ചുതാനന്ദന്‍ പറഞ്ഞ പോലെ ജിബുവിനുള്ളത് ഞാന്‍ വേറെ വച്ചിട്ടുണ്ട്.

കൃത്രിമ മൂത്രം (Artificial Urine)

October 2, 2007

മാന്യമായി മടപ്പള്ളി ഗവ കോളേജില്‍ ഫസ്റ്റ് ഗ്രൂപ്പിലും സെക്കന്റ് ഗ്രൂപ്പിലും PDC ക്കു ചേരാനുള്ള എല്ലാ യോഗ്യതയും ഉണ്ടായിട്ടും വിധിയുടെ വിളയാട്ടം കൊണ്ടു മാത്രം വടകരയിലെ ഒരു ഗവ സ്കൂളില്‍ പ്ലസ് ടു എന്ന വിചിത്ര കൊഴ്സിനു ചേരേണ്ടി വന്ന അനേകം ഹത ഭാഗ്യരില്‍ ഒരാള്‍ മാത്രമാണു ഈ ഞാന്‍.

വരാനുള്ളതു വഴിയില്‍ തങ്ങില്ലല്ലൊ.. എന്റെ കാര്യത്തില്‍ ഈ ഹത ഭാഗ്യം വന്നതു ഞങ്ങളുടെ അയല്‍ വില്ലേജും എന്റെ ഉമ്മാന്റെ ജന്‍മ നാടുമാ‍യ വെള്ളൂരിലെ ഞങ്ങളുടെ ഒരു ഭഹുമാന്യ സുഹ്രുത്ത് ബാലകൃഷ്ണന്‍ മാഷിലൂടെയായിരുന്നു. വടകരയിലെ പ്രശസ്തമാ‍യ ഈ സ്കൂളില്‍ അഡ്മിഷന്‍ കിട്ടാന്‍ ആളുകള്‍ പിടിവലി ആണെന്നും കിട്ടിയാല്‍ അതു എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവാകുമെന്നും മറ്റും കേട്ടപ്പോള്‍ കന്നി എഴുത്തില്‍ തന്നെ പത്താം തരം പാസ്സായ ഒരു കുട്ടിയുടെ രക്ഷിതാക്കള്‍ അതില്‍ വീണു പോയാല്‍ അവരെ കുറ്റം പറയാന്‍ ഒരിക്കലും പറ്റില്ല.

മാത്രമല്ല ഈ മാഷിന്റെ മിടു മിടുക്കിയായ ഒരു മോള്‍ ആ സ്കൂളിലാണു പഠിക്കുന്നതു എന്നു കേട്ടപ്പൊള്‍ മാഷു പറഞ്ഞതില്‍ കാര്യം ഉണ്ടെന്നു എനിക്കും തോന്നി.

അങ്ങനെയാണു കോളേജ് ജീവിതത്തിന്റെ ഒരുപാടു സ്വപ്നങ്ങളുമായി പത്താം ക്ലാസ്സ് പാസ്സായ ഞാന്‍ സംസ്കൃതം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നു പെരുള്ള, കാഴ്ചയില്‍ അത്രയൊന്നും സംസ്കൃതമാ‍ണെന്നു തോന്നാത്ത ഈ സ്കൂളില്‍ എത്തുന്നത്.

അഡ്മിഷനു പോയപ്പോള്‍ നമ്മുടെ മാഷ് പറഞ്ഞത് കുറച്ചൊക്കെ സത്യമാണെന്നു മനസ്സിലായി. വന്നിരിക്കുന്നവരെല്ലാം അഞ്ഞൂറിനും മുകളില്‍ മാര്‍ക് ഉള്ളവര്‍, പഠിപ്പിസ്റ്റുകളും അല്ലാത്തവരും ആ‍യ നൂറ്റിപത്തു പിള്ളേര്‍ക്ക് മാത്രമാണു അവിടെ ജൊയിന്‍ ചെയ്യാനുള്ള ഹത ഭാഗ്യം ലഭിചത് എന്നും അതില്‍ ഒരാളാണു ഞാന്‍ എന്നും പിന്നീടു മനസ്സിലായി.

മൂക്കു കൊണ്ടു കാ‍റ്റിന്റെ ദിശ നിര്‍ണയിക്കാന്‍ പറ്റും എന്നതാണു ഈ സ്കൂളിന്റെ ഒരു പ്രത്യേകത. ആസഹനീയമായ ദുര്‍ഗന്ധം ആണെങ്കില്‍ കാറ്റു പടിഞ്ഞാറു നിന്നാണെന്നു മനസ്സിലാക്കാം ഇതിനു നാം വടകരയിലെ നഗരസഭാ മാലിന്യ നിക്ഷെപ കെന്ദ്രത്തോടു കടപ്പെട്ടിരിക്കുന്നു. തെക്കു നിന്നാണെങ്കില്‍ സ്കൂളിന്റെ പ്രാന്തപ്രദേശത്തെ ഒരേയൊരു അന്ന ദാതാവായ ഭാസ്കരേട്ടന്റെ പീടിയയിലെ മത്തി പൊരിച്ചതിന്റെ കൊതിയൂറുന്ന മണവും ആയിട്ടായിരിക്കും കാറ്റിന്റെ വരവ്. തുടര്‍ന്നു വായിക്കുക